മുംബൈ: ടാറ്റാ സണ്‍സിന്റെ തലപ്പത്തുനിന്നും സൈറസ് മിസ്ട്രിയെ പുറത്താക്കി ചൂടാറും മുന്‍പ് മറ്റൊരു പുറത്താക്കല്‍ നടപടി കൂടി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ തലപ്പത്തുനിന്നുമാണ് സൈറസിനെ പുറത്താക്കിയത്. ഇസ്ഹത്ത് ഹുസൈനെയാണ് പുതിയ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സചേഞ്ചിനെ രേഖാ മൂലം അറിയിച്ചു.
ടാറ്റാ സ്റ്റീലിന്റെയും വോള്‍ട്ടാസിന്റെയും ചെയര്‍മാനാണ് ഹുസൈന്. 74 ശതമാനം ഓഹരിയുടമയാണ് മസ്ട്രി.
ഒക്ടോബര്‍ 24നാണ് ടാറ്റാ സണ്‍സിന്റെ തലപ്പത്തുനിന്നും സൈറസ് മിസ്ട്രിയെ മാറ്റിയിരുന്നു. തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെയാണ് അധികാരത്തിലെത്തിയത്.




