
തിരുവനന്തപുരം: ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ ടീച്ചറെ വീണ്ടും കൊണ്ടുവരണമെന്ന് അഭ്യര്‍ഥിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപേഷ് ഇക്കാര്യം പറയുന്നത്.
നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍ , കേരളത്തില്‍ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു കേരളത്തിലെ മനുഷ്യരുടെ ജീവന് വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത് എന്ന്, കേരളത്തില്‍ വോട്ട് ചെയ്ത ഒരു പൗരന്. എല്ലാവര്ക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയില്‍ പറായാം! ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം ?? എന്ന് പറഞ്ഞാണ് രൂപേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി ആളുകള്‍ പോസ്റ്റിനുതാഴെ കമന്റുകളായി വന്നു.






