ന്യൂഡല്‍ഹി: വിവാദ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ തെമ്മാടികളെന്ന് വിളിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന സമരത്തിനിടെ മാധ്യമപ്രവര്ത്തകന് നേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
'ഇതെല്ലാം ക്രിമിനല്‍ പ്രവര്‍ത്തനമാണ്, പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നല്‍കുന്നത്. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. ' കേന്ദ്ര സാംസ്കാരിക വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ആരോപിച്ചു.

അതേസമയം കര്‍ഷകരെ തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തിരിച്ചടിച്ച് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. വ്യാഴാഴ്ച ജന്തര്‍ മന്ദറില്‍ 'കര്‍ഷക പാര്‍ലമെന്റിന്' തുടക്കം കുറിച്ചിരുന്നു. പാര്‍ലമെന്റിന് സമീപത്തുളള ജന്തര്‍ മന്ദറില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്താന്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കര്‍ഷക സംഘടനകള്‍ക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിനിടെ നാഗേന്ദ്ര എന്ന മാധ്യമപ്രവര്‍ത്തകനെ ഒരു സ്ത്രീ വടികൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്.

Comments