
കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനിയെന്ന് സംശയം. കൂരാച്ചുണ്ട് കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തു.കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ചാൽ രോഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവൻ നശിപ്പിക്കേണ്ടി വന്നേക്കാം. പരിസര പ്രദേശങ്ങളിലുള്ള പക്ഷികളേയും നിരീക്ഷിക്കേണ്ടതായി വരും.
തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തയിട്ടുണ്ട്. ഇനി ഭോപ്പാലിലെ ലാബിലെ അന്തിമ സ്ഥിരീകരണം വരേണ്ടതുണ്ട് .






