Authored by Web Desk | Last updated: 10 Nov 2016, 3:58 PM | 1 min read
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവിന്റെ റോളും ഏറ്റെടുത്ത മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബന് പോര്‍ഷെ കെയിന്‍ സ്വന്തമാക്കി. എസ്യുവികളെ ഏറെ സ്നേഹിക്കുന്ന ചാക്കോച്ചന്റെ ഇനിയുള്ള യാത്ര പേര്ഷെയുടെ ഈ അത്യാധുനിക എസ്യുവില് അയിരിക്കും.
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ പോഷെയുടെ ലക്ഷ്വറി എസ്യുവി കെയിന്‍ ഡീസലിന്റെ പ്ലാറ്റിനം എഡീഷനാണ് താരം സ്വന്തമാക്കിയത്. എസ്യുവി പ്രേമിയായ കുഞ്ചാക്കോ ബോബന്റെ ഇഷ്ടവാഹനം ഹോണ്ട സി ആര് വിയാണ്.
2002 ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ കെയിനിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 2967 സിസി കപ്പാസിറ്റി എന്‍ജിനുള്ള കെയിന്‍ 3800 മുതല്‍ 4400 വരെ ആര്‍പിഎമ്മില്‍ 245 ബഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 550 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.3 സെക്കന്റുകള്‍ മാത്രം മതി. 221 കിലോമീറ്ററാണ് പരമാവധി വേഗത. 1.13 കോടി രൂപയാണ് വാഹനത്തിന്റെ വില.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയും ജനപ്രീയ നായകന് ദിലിപും പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയിന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.