പൂനെ: വഴിയോരത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് 52,000 രൂപ അടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മാലിന്യം വേര്‍തിരിക്കുന്ന സ്ത്രീയ്ക്കാണ് പണം അടങ്ങിയ ബാഗ് കിട്ടിയത്. 52,000 രൂപ അടങ്ങിയ ബാഗില്‍ മുഴുവന്‍ പഴയ ആയിരം രൂപ നോട്ടുകളായിരുന്നു. പൂനെയിലെ ലോ കോളജിന് സമീപത്ത് നിന്നാണ് ബാഗ് കിട്ടിയത്.
പണം അടങ്ങിയ ബാഗ് ലഭിച്ച സ്ത്രീ ഉടന്‍ തന്റെ സൂപ്പര്‍വൈസറെ വിവരം അറിയിക്കുകയും ഇയാള്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്നതിനിടെയാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയതെന്ന് പൂനെയിലെ മുനിസിപ്പാലിറ്റി ജീവനക്കാരിയായ ശാന്ത ഒവ്ഹാല്‍ പറഞ്ഞു.






