
ടോക്കിയോ: വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ മേരി കോം പ്രീ ക്വാര്‍ട്ടറില്‍. ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം 48-51 കിലോ വിഭാ ഗം വനിതകളുടെ ബോക്സിങ്ങിലാണ് മുന്നേറിയത്.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനാണ് മേരി കോമിന്റെ വിജയം.
ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയാണ് മേരി കോം. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം. നിലവില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് മേരി കോം.






