ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ അതിജീവിച്ച് നടക്കുന്ന ടോക്കിയോ ഒളിംപിക്സിന്റെ ആദ്യ ദിനം ഇന്ത്യയെ 'മധുരിപ്പിച്ചാണ്' മീര ഭായ് ചാനു ആദ്യ മെഡല്‍ സമ്മാനിച്ചത്. 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്കായി മീര ഭായ് ചാനു വെള്ളി മെഡല്‍ സമ്മാനിച്ചത്. 49 കിലോ വിഭാഗത്തിലായിരുന്നു വെള്ളിത്തിളക്കം.
ചരിത്ര നേട്ടത്തിന് പിന്നില്‍ വര്‍ഷങ്ങളുടെ അധ്വാനവും ത്യാഗവുമാണെന്ന് ചാനു പ്രതികരിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ വെറും അഞ്ച് ദിവസം മാത്രമാണ് ചാനു വീട്ടില്‍ നിന്നിട്ടുള്ളത്. ഇഷ്ടഭക്ഷണം വര്‍ഷങ്ങളായി ഫിറ്റ് നസിനുവേണ്ടി ഒഴിവാക്കിയായിരുന്നു പരിശീലനം.
മെഡല്‍ നേട്ടത്തിന് പിന്നാലെ ആദ്യം തന്നെ പിസ കഴിക്കാന്‍ പോകുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഇഷ്ടഭക്ഷണമായ പിസ വര്‍ഷങ്ങളായി മെനുസവില് നിന്ന് ഒഴിവാകകിയിരുന്നു. ഒരു പിസ കഴിച്ചിട്ട് വര്‍ഷങ്ങളായി. അതിനാല്‍ ആദ്യം തന്നെ പിസ കഴിക്കാന്‍ പോകുന്നു.. ചാനുവിന്റെ പ്രതികരണം ഇതായിരുന്നു. ചാനുവിന്റെ പിസ പ്രേമത്തിന് പിന്നാലെ ഒരു സര്‍പ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡൊമിനോസ് പിസ കമ്പനി. പ്രമുഖ പിസ റെസ്റ്റോറണ്്റായ ഡൊമിനോസ് ജീവിതകാലം മുഴുവന്‍ ചാനുവിന് പിസ നല്കി ട്രീറ്റ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ ചാനുവിനായി സൗജന്യമായി പിസ നല്‍കും. ചാനുവിന് അഭിനന്ദിച്ച് ഡൊമിനോസ് ട്വിറ്ററില്‍ കുറിച്ചു.

Comments