
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്നാരായണന് ഒരുക്കിയ മാലിക് കണ്ട് ത്രില്ലടിച്ചവരില്‍ ഉലകനായകന് കമല്‍ഹാസനും. സിനിമ വേറെ ലെവലെന്നാണ് താരത്തിന്റെ പ്രതികരണം. ഒടിടി പ്ലാറ്റ്ഫോമിലൂടെ അനേകം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ മാലിക് കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ സ്വന്തം ഓഫീസിലിരുന്ന് കമലും അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സംവിധാകയന് ലോകേഷ് കനകരാജും കണ്ടത്.
സിനിമയുടെ മേക്കിങ്ങും അവതരണ രീതിയും ഫഹദിന്റെ പ്രകടനവുമെല്ലാം കമലിനെ ഞെട്ടിച്ചു. കമലും ഫഹദും നായന്മാരാകുന്ന ലോകേഷ് കനകരാജിന്റെ സിനിമ വിക്രത്തിന്റെ സെറ്റില്‍ എത്തിയ ഫഹദിനും മഹേഷ്നാരായണനും ഇവര്‍ക്കൊപ്പം സിനിമ കാണാനുണ്ടായിരുന്നു.
സുലൈമാന്‍ അലി അഹമ്മദായി ഫഹദ് ഗംഭീര പ്രകടനം നടത്തിയെന്ന് കമല്‍ പറഞ്ഞു. തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രം എന്നായിരുന്നു ലോകേഷ് കനകരാജ് പറഞ്ഞത്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
മഹേഷിന്റെ മാലിക്കും കമല്‍ഹാസന്റെ വിക്രവും തമ്മില്‍ അസാധാരണമായ ഒരു ബന്ധവുമുണ്ട്. ഓണ്‍ലൈനില്‍ ആദ്യമായി റിലീസ് ചെയ്ത കമലിന്റെ വിശ്വരൂപം സിനിമയുടെ എഡിറ്റര്‍ മഹേഷ് നാരായണനായിരുന്നു. വിക്രം സിനിമയുടെ ഛായാഗ്രാഹകന്‍ സാനു ജോണാണ് മാലിക്കിനായി ക്യാമറ ചലിപ്പിച്ചത്.
വിജയ് നായകനായ മാസ്റ്റേഴ്സിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. കമലിനും ഫഹദ് ഫാസിലിനും പുറമേ വിജയ് സേതുപതിയും നരേനും സിനിമയില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ ചെയ്യുന്നുണ്ട്. കമലിനൊപ്പം നില്ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ഫഹദ് സെറ്റിലെത്തിയ വിവരം പുറത്തുവിട്ടത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും സിനിമ എന്നാണ് സൂചനകള്‍.






