
കൊച്ചി: പിറവത്ത് വന്‍ കള്ളനോട്ട് വേട്ട. ഇലഞ്ഞി പൈങ്കുറ്റിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മ്മിച്ച അഞ്ച് പേര് പിടിയിലായി. കിളിരൂര്‍, റാന്നി, വണ്ടിപ്പെരിയാര്‍ സ്വദേശികളാണ് കസ്റ്റഡിയിലായത്. 500 രൂപയുടെ നോട്ട് ആണ് ഇവര്‍ നിര്‍മ്മിച്ചിരുന്നത്. ആനന്ദ്, പയസന്, സുനില്‍, ജിബി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇവരില്‍ 7,57,000 രൂപയുടെ വ്യാജ കറന്‍സി, നോട്ടെണ്ണുന്ന യന്ത്രം, പ്രിന്റര്‍, നോട്ട് അടിക്കുന്ന പേപ്പര്‍ എന്നിവ പിടിച്ചെടുത്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, തീവ്രവാദ വിരുദ്ധസേന എന്നിവര്‍ നടത്തിയ സംയുക്ത തിരച്ചിയിലാണ് സംഘം പിടിയിലായത്. 11 മണിക്കൂറായി തിരച്ചില്‍ തുടരുകയാണ്.
പുത്തൻകുരിശ് ഡി വൈ എസ് പി, ജി അജയനാഥ്, കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ, കെ ആർ മോഹൻദാസ്, പിറവം സ്റ്റേഷൻ ഹൌസ് ഓഫീസർ സാംസൺ , തുടങ്ങിയ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലതുണ്ട്.






