
അമെയ്സിന്റെ ഫേസ്-ലിഫ്റ്റ് പതിപ്പ് എത്തിക്കാനുള്ള നീക്കത്തിലാണ് ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട. രണ്ടാം തലമുറ അമെയ്സിനെ 2018ലെ ഓട്ടോ എക്സ്പോയിലാണ് ഹോണ്ട അവതരിപ്പിച്ചത്. മൂന്ന് വർഷം തികയുമ്പോൾ അമെയ്സിന്റെ ഫേസ്-ലിഫ്റ്റും എത്താൻ പോകുന്നു.
എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് വാഹനത്തിന്റെ അനൗദ്യോഗിമായി ബുക്കിങ് ആരംഭിച്ചു. 5,000 രൂപയ്ക്കാണ് ചില ഹോണ്ട ഡീലർഷിപ്പുകൾ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ, ഹോണ്ട കാർസ് ഇന്ത്യ അതെ സമയം പുത്തൻ അമെയ്സിന്റെ വരവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം തലമുറ ബ്രിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അമെയ്സിന്റെ ഫേസ്-ലിഫ്റ്റ് പതിപ്പ് ഒരുങ്ങുക. റീഡിസൈൻ ചെയ്ത ഗ്രില്ലും ബമ്പറും, പുതിയ എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ അലോയ് വീലുകൾ എന്നിങ്ങനെയുള്ള ചില മാറ്റങ്ങൾ കണ്ടേക്കാം.
അമെയ്സ് ഫേസ്-ലിഫ്റ്റിൽ ഹോണ്ട പുത്തൻ നിറങ്ങളും ഉൾപ്പെടുത്തും. റീഡിസൈൻ ചെയ്ത ഡാഷ്ബോർഡ്, പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പരിഷ്കരിച്ച അപ്ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ് എന്നിവയാണ് ഇന്റീരിയറിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ. പരിഷ്കരിച്ചെത്തുന്ന അമെയ്സിന്റെ ഉയർന്ന വേരിയന്റുകളിൽ സിറ്റി സെഡാനിൽ ഹോണ്ട അവതരിപ്പിച്ച ചില ഫീച്ചറുകലും ഉണ്ടായേക്കും.
അമെയ്സിലെ 1.2-ലിറ്റർ പെട്രോൾ എൻജിൻ 90 എച്ച്പി പവറും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാന്വൽ, സിവിടി എന്നിങ്ങനെ രണ്ടു ഗിയർബോക്സ് ഓപ്ഷനുകളോടൊപ്പം ലഭ്യമാണ്. അമെയ്സിലെ 1.5 ലിറ്റർ ഡീസൽ എൻജിൻ 100 എച്ച്പി പവറും 200 എൻഎം ടോർക്കും നിർമ്മിക്കുന്നു. 5-സ്പീഡ് മാന്വൽ, സിവിടി എന്നിങ്ങനെ രണ്ടു ഗിയർബോക്സ് ഓപ്ഷനുകളിൽ ഡീസൽ എൻജിനും ലഭ്യമാണ്.






