
ഇ – കോമേഴ്സ് ഭീമന്മാരായ ആമസോണിന്റെ പ്രൈം ഡേ സെയ്ൽ 2021 ആരംഭിച്ചു. 26ന് ആരംഭിച്ച പ്രൈം ഡേ സെയ്ൽ 27 അർദ്ധരാത്രി 12 മണി വരെയാണ് ഉള്ളത്. ആമസോൺ പ്രൈം അംഗങ്ങൾക്കായി ക്രമീകരിച്ച പ്രൈം ഡേ സെയ്ലിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ എന്നിവ മികച്ച ഡിസ്കൗണ്ടിൽ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ വഴി പ്രൈം ഡേ സെയ്ലിലെ മിക്ക സ്മാർട്ട്ഫോണുകളും വാങ്ങുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും എന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, എക്സ്ചേഞ്ച് ഓഫറും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ബാങ്കുമായി ചേർന്ന് ആമസോൺ അവസരമൊരുക്കിയിട്ടുണ്ട്. 54,900 രൂപ വിലയുള്ള ഐഫോൺ 11ന് ആമസോൺ പ്രൈം ഡേ 2021 സെയ്ലിൽ 47,999 രൂപയ്ക്ക് സ്വന്തമാക്കാം. 13,400 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നോകോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനിലും ഐഫോൺ 11 വാങ്ങാമെന്നാണ് സൂചന.
ആമസോൺ പ്രൈം ഡേ സെയ്ലിൽ 79,900 രൂപ വിലയുള്ള ഐഫോൺ 12ന്റെ അടിസ്ഥാന മോഡലിന് 67,999 രൂപ മാത്രം. 13,400 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നോകോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനിലും ഐഫോൺ 12 ലഭ്യമാണ്. സാംസങിന്റെ ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പ് 54,999 രൂപയ്ക്ക് ആമസോൺ പ്രൈം ഡേ സെയ്ലിൽ സ്വന്തമാക്കാം. 86,000 രൂപയാണ് ഈ ഫോണിന്റെ വില. റിപ്പോർട്ട് പ്രകാരം 13,400 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഷഓമിയുടെ റെഡ്മി നോട്ട് 10S, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10, റെഡ്മി 9A, റെഡ്മി 9, റെഡ്മി 9 പവർ, എംഐ 11X 5ജി, എംഐ 10i 5ജി എന്നീ ഫോണുകൾക്കും മികച്ച ഓഫറുകൾ ഉണ്ട്.






