ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു. പുതിയ പ്ലാനുകൾ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 499 രൂപയിൽ തുടങ്ങുന്ന പ്ലാനുകളാണ് പുറത്തിറക്കിയത്.
മൊബൈൽ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുതിയ 499 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചത്. ഒരു വർഷമാണ് പ്ലാനിന്റെ വാലിഡിറ്റി. മൊബൈൽ ഫോണിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്നതും എച്ച്ഡി ക്വാളിറ്റി വീഡിയോകൾ കാണാമെന്നുമാണ് ഈ പ്ലാനിന്റെ പ്രത്യേകതകൾ.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പുതിയ 899 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ പ്രകാരം ഒരേ സമയം രണ്ട പേർക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാം. ഇതോടൊപ്പം എച്ച്ഡി ക്വാളിറ്റി വീഡിയോകൾ കാണുകയും ചെയ്യാം. ഒരു വർഷമാണ് പ്ലാനിന്റെ വാലിഡിറ്റി. അതുപോലെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരേ സമയം 4 പേർക്ക് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്നതാണ് പുതിയ 1499 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ. ഒരു വർഷമാണ് പ്ലാനിന്റെ വാലിഡിറ്റി.






