ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗ്നി ഉൽപാദനം തുടങ്ങി മൂന്നു വർഷം കൊണ്ടു തന്നെ 15,000–ാമത് ഉറുസ് പുറത്തിറക്കി. റിപ്പോർട്ട് പ്രകാരം ബ്രിട്ടീഷ് വിപണിക്കായി നിർമിച്ച ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ നിറങ്ങളും ഫിനിഷുമുള്ള ഉറുസ് ആണ് ഉൽപാദനം 15,000 യൂണിറ്റിലെത്തിച്ചത്. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവുമധികം ഉൽപാദനം കൈവരിച്ച മോഡൽ എന്ന പെരുമയും ഉറുസിനു സ്വന്തമായി.
ഹുറാകാനെയും അവെന്റഡോറിനെയുമൊക്കെ പിന്തള്ളി ഉറുസിന്റെ ഈ ജൈത്രയാത്ര തുട ക്കം മുതലേ ഉണ്ടായിരുന്നു. കോവിഡ് 19 മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് കഴിഞ്ഞ ജനുവരി – ജൂൺ അർധവർഷത്തിൽ 2,796 ഉറുസ് ആണ് ലംബോർഗിനി വിറ്റത്. 2020ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് വിൽപനയിൽ 37% വർധനയാണിത്. മാത്രമല്ല, 2019 ജനുവരി – ജൂൺ കാലത്തെ വിൽപ്പനയെക്കാൾ മികച്ചതായിരുന്നു.
‘ഉറുസ്’ എസ് യു വിയിൽ ലംബോർഗ്നി കൈവരിച്ചത് അസാധരണമായ പ്രകടനത്തിന്റെയും വൈവിധ്യമാർന്ന ക്ഷമതയുടെയും അപൂർവ സമന്വയമാണ്. ഒപ്പം സൂപ്പർ സ്പോർട്സ് കാറിന്റെയും എസ് യു വിയുടെയും ഗുണഗണങ്ങൾ ‘ഉറുസി’ൽ ലഭ്യമാക്കുന്നതിലും നിർമാതാക്കൾ ശ്രദ്ധിച്ചു.നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് എൻജിനാണ് ‘ഉറുസി’നു കരുത്തേകുന്നത്. 6,000 ആർ പി എമ്മിൽ 650 ബി എച്ച് പിയോളം കരുത്തും 2,250 ആർ പി എമ്മിൽ 850 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതേ എൻജിനാണ് പോർഷെ ‘കയീൻ’, ഔഡി ‘ആർ എസ് ക്യു എയ്റ്റ്’ എന്നിവയ്ക്കും ഫോക്സ്വാഗൻ ഗ്രൂപ്പിലെ മറ്റ് എസ് യു വികളിൽ ഇടംപിടിക്കുന്നതും. വെറും 3.6 സെക്കൻഡിലാണ് ‘ഉറുസ്’ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു എത്തുന്നത്. 200 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടി വരുന്നത് 12.8 സെക്കൻഡും.

Comments