
ഇന്ത്യൻ നിരത്തുകളിൽ എത്തിയ ആദ്യത്തെ കണക്ടിവിറ്റി സംവിധാനങ്ങളുള്ള സ്കൂട്ടര്‍ ആണ് ടി.വി.എസ് എന്‍ടോര്‍ക്ക്. ഈ സ്കൂട്ടർ വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനപ്രിയ മോഡലായി മാറി. ഇപ്പ്പോൾ നേപ്പാളിലും എന്‍ടോര്‍ക്ക് അവതരിപ്പിക്കുയാണ് ടി.വി.എസ് എന്നാണ് റിപ്പോർട്ട്.
2018-ലാണ് ടി.വി.എസ്. ഇന്ത്യയിലെ ആദ്യ ബ്ലു ടൂത്ത് കണക്ടിവിറ്റിയുള്ള സ്കൂട്ടറായ എന്‍ടോര്‍ക്ക് അവരിപ്പിക്കുന്നത്. എന്‍ടോര്‍ക്ക് എത്തുന്നത് റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചെക്ഷന്(RT-Fi) ഇക്കോത്രസ്റ്റ് ഫ്യുവല്‍ ഇൻജക്ഷന് എന്നീ രണ്ട് പതിപ്പുകളായാണ്. ഇതില്‍ നേപ്പാളില്‍ അവതരിപ്പിച്ചത് റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചെക്ഷന് പതിപ്പാണ്. റിപ്പോർട്ട് പ്രകാരം ഏത് പ്രതലത്തിലും മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളാണ് റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇൻജക്ഷന് പതിപ്പിന്റെ പ്രത്യേകത.
നേപ്പാൾ കൂടാതെ, സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍-ഈസ്റ്റ് എന്നിവിടങ്ങളിലായി 19 രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡ്രം, ഡിസ്ക്, റേസ് എഡിഷന് എന്നീ മൂന്ന് വേരിയന്റുകളിലാണ് എന്‍ടോര്‍ക്ക് എത്തുന്നത്. 124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മൂന്ന് മോഡലിലും കരുത്തേകുന്നത്. ഇത് 9.1 ബി.എച്ച്.പി. പവറും 10.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത് സി.വി.ടി. ഗിയര്‍ബോക്സാണ്. രൂപഭംഗിയും കണക്ടിവിറ്റി സംവിധാനവും മികച്ച പ്രകടനവുമാണ് എന്‍ടോര്‍ക്കിനെ ആകര്‍ഷകമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. നാവിഗേഷന്‍ അസിസ്റ്റ്, ഫോണ്‍ ബാറ്ററി ഡിസ്പ്ലേ, ബ്ലുടൂത്ത് കണക്ടവിറ്റി, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.






