
ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കാൻ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് ഒരുക്കുന്ന മിഡ്-സൈസ് എസ്.യു.വി. മോഡലാണ് ടൈഗൂണ്‍. മാസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തിയ ഈ വാഹനത്തിന്റെ നിര്‍മാണം ഓഗസ്റ്റ് 18-ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വാഹനം സെപ്റ്റംബര്‍ മാസത്തോടെ വിപണിയില്‍ എത്തുമെന്നും റിപ്പോർട്ടുണ്ട്.
ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഫോക്സ്വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗൂണ്‍ ഒരുങ്ങിയിട്ടുള്ളത് ഫോക്സ്വാഗണ്-സ്കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്ഫോമിലാണ് ഇതേ പ്ലാറ്റ്ഫോമാണ്. സ്കോഡ അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്.യു.യുടെയും അടിസ്ഥാനം.
മുഖഭാവത്തിന് ആഡംബരഭാവം നൽകുന്നതിനായി ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്മോഗ്ഡ് എല്‍.ഇ.ഡി. പ്രൊജക്ഷന് ഹെഡ്ലാമ്പും ഡി.ആര്.എല്ലും, സില്‍വര്‍ ആക്സെന്റുകള്‍ പതിപ്പിച്ച ബമ്പറുമാണ് നല്‍കുന്നത്. വശങ്ങളെ സ്റ്റൈലിഷാക്കാൻ പുതുമയുള്ള അലോയി വീലും ക്രോമിയം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലും ഉണ്ട്. റിപ്പോർട്ട് പ്രകാരം 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന്, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനിലുമാണ് ടൈഗൂണ്‍ വിപണിയില്‍ എത്തുന്നത്. ട്രാന്സ്മിഷന് നിര്‍വഹിക്കുന്നതിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്സ്മിഷന്, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുകളുമുണ്ട്.






