
കൊച്ചി: കോവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോള്‍ മാസ്കുകള്‍ രോഗ വാഹകരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രോഗ്യ വിദഗ്ദ്ധര്‍.
ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ 72 മണിക്കൂറുകള്‍ക്കു ശേഷമേ എന്‍ 95 മാസ്ക് വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളൂ. ഉപയോഗിച്ച മാസ്കുകള്‍ ഒരുമിച്ച് സൂക്ഷിക്കരുത്. വായുവില്‍ ഉണങ്ങുകയോ വായുസഞ്ചാരമുള്ള കവറുകളില്‍ പ്രത്യേകമായി സൂക്ഷിച്ച് ഉണക്കുകയോ ചെയ്യണം.
ഒരാളുടെ പക്കല്‍ കുറഞ്ഞത് അഞ്ച് മാസ്കുകളും വായു സഞ്ചാരമുള്ള അഞ്ച് പേപ്പര്‍ ബാഗുകളും വേണം. മാസ്കില്‍ ശരീര ദ്രവങ്ങളോ മറ്റോ പറ്റിയാല്‍ വീണ്ടും ഉപയോഗിക്കരുത്. താടിരോമം ഉള്ളവരില്‍ ഇത് നല്കുന്ന സംരക്ഷണം അപൂര്‍ണമാണ്.
എന്‍ 95 മാസ്ക് കഴുകാനും വെയിലത്ത് ഉണക്കാനും പാടില്ല. ഇതിലെ പോളിപ്രോപിലിന്‍ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് ഫില്‍റ്ററേഷനില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് നഷ്ടപ്പെടുത്തും. എന്‍ 95 മാസ്കുകള്‍ ഇല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്കുകള്‍ക്കു പുറമെ സാധാരണ തുണി മാസ്കുകള്‍ ഉപയോഗിച്ച് ഡബിള്‍ മാസ്കിങ് ചെയ്യാം. രണ്ട് സര്‍ജിക്കല്‍ മാസ്കുകള്‍ ഒരുമിച്ച് ഉപയോഗിക്കരുത്






