
തൃശൂർ: കുതിരാന്‍ തുരങ്കം തുറക്കാന്‍ അനുമതിയായി. ദേശീയ പാത അതോറിറ്റിയാണ്
അനുമതി നൽകിയത്. സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് അനുമതി നൽകിയത്.
ഗതാഗതത്തിന് തുറന്ന് നല്കുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുക്കും. നേരത്തെ കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു. തുരങ്ക കവാടത്തിൽ മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കോൺക്രീറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തികൾ പൂർത്തിയായി.
മുൻപ് ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചത്.






