
ചണ്ഡിഗഢ്: പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്താന് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) വധിച്ചു. ത്രാന്‍ തരണ്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
ഇന്നലെ രാത്രി 8.45 ഓടെ അതിര്‍ത്തിയില്‍ സംശയകരമായ നീക്കം ശ്രദ്ധയില്‍പെട്ട ബി.എസ്.എഫ് സേന, ഇവരോട് നില്ക്കാന് ആവശ്യപ്പെട്ടുവെങ്കിലും അത് വകവയ്ക്കാതെ മുന്നോട്ടുപോയതോടെ വെടിയുതിര്‍ക്കുകയായിരുന്നു.





