
തിരുവനന്തപുരം : എസ്.എ.ടി.യിലെ സ്റ്റാഫ് നഴ്സായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിലെ ജീവനക്കാരനെതിരെ യുവതി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്. എസ്.എ.ടി.യിൽ നഴ്സായിരുന്ന യുവതി റവന്യൂ വകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് സർട്ടിഫിക്കറ്റുകൾ ശരിയാക്കാൻ ഓഫീസിലെത്തിയപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസിലേക്ക് കേസ് കൈമാറിയത്.
മുൻകൂർ ജ്യാമ്യത്തിനു ശ്രമിച്ച പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






