
ചെന്നൈ: കേരളത്തില്‍ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്നാടും. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്.ടി.പി.സി.ആര് പരിശോധനാ ഫലം കയ്യില്‍ കരുതണം. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി എന്നും പറഞ്ഞിരുന്നു.
എന്നാൽ, കേരളത്തിൽനിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എന്നാണ് പുതിയ റിപ്പോർട്ട്. അതെ സമയം, രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് മാത്രം ഇളവുണ്ടാകും.
കേരളത്തിൽനിന്നെത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർടിപിസിആർ) കർണാടക നിർബന്ധമാക്കി. ഇന്നലെ ഇതു സംബന്ധിച്ച പുതിയ റിപ്പോർട്ട് വന്നിരുന്നു. 2 ഡോസ് വാക്സീൻ എടുത്തവരായാലും 72 മണിക്കൂറിനിടെയുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിർത്തി കടക്കാനാകൂ എന്നാണ് പുതുക്കിയ നിർദേശം.






