
ളാലം(കോട്ടയം): 'കോവിഡാനന്തര ലോകത്തെ വൈദഗ്ധ്യ തൊഴിലിന്റെ പ്രാധാന്യവും സാധ്യതകളും' എന്ന വിഷയത്തില്‍ വെബ്ബിനാര്‍ നടത്തി കുടുംബശ്രീ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ഡിഡിയു-ജികെവൈ, യുവകേരളം' എന്നീ സൗജന്യ തൊഴില്‍ പരിശീലന പദ്ധതികള്‍ കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വെബ്ബിനാര്‍.
കോട്ടയം കുടുംബശ്രീ മിഷന് ളാലം പഞ്ചായത്തില്‍ നടത്തിയ വെബ്ബിനാര്‍ റൂബി ജോസ്(ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)ഉദ്ഘാടനം ചെയ്തു. പ്രൈസ് പയസ്( സ്റ്റേറ്റ് ഹെഡ് ഡിഡിയു-ജികെവൈ, യുവകേരളം, കേരളം- തമിഴ്നാട്, എച്ച്ആര്‍ഡിഎസ് ഇന്ത്യ) ക്ലാസ് നയിച്ചു. നൂറോളം പേര് പങ്കെടുത്ത വെബ്ബിനാറില്‍ ഡിഡിയു-ജികെവൈ കോഴ്സുകള്‍ പൂര്‍ത്തിയാക്കി വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. അഭിലാഷ് ദിവാകര്‍(കോട്ടയം ജില്ലാ കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്റര്‍),ബിനീഷ് സെബാസ്റ്റിയന്(ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍)എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യ തൊഴില്‍ കോഴ്സുകളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പഞ്ചായത്ത് സിഡിഎസ് ഓഫീസിലോ, ബ്ലോക്ക് തല ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526067078






