
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനെന്ന് റിപ്പോർട്ട്. ഈ മാസം തന്നെ ആരംഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒക്ടോബറില്‍ ഉച്ചസ്ഥായില്‍ എത്തിയേക്കുമെന്നാണ് ഐഐടിയിലെ പ്രൊഫസര്‍മാരായ മാത്തുകുമളി വിദ്യാസാഗറും മനീന്ദ്ര അഗര്‍വാളും നേതൃത്വം നല്കുന്ന ഗവേഷണ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഒക്ടോബറില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ വരെ വരാം. നിലവിൽ കേരളത്തിൽ 20000ന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. പ്രതിദിനം 40,000നും 50,000നും ഇടയില്‍ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.






