ടോക്കിയോ: ഒളിംപിക്സ് വനിതകളുടെ ഡിസ്കസ് ത്രോയില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഫൈനലിലെത്തിയ കമല്‍പ്രീത് കൗറിന് ആറാം സ്ഥാനം. ഫൈനലില്‍ ആറാം സ്ഥാനമാണ് താരത്തിന് നേടാനായത്. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമല്‍പ്രീതിന്റെ മികച്ച പ്രകടനം.
അമേരിക്കയുടെ വലരി ഓള്മാന് 68.90 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണം നേടി. 66.86 മീറ്റര്‍ ദൂരം കണ്ടെത്തി ജര്‍മ്മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സ് വെള്ളിയും 65.72 മീറ്റര്‍ ദൂരം കണ്ടെത്തി ക്യൂബയുടെ യൈമി പെരെസ് വെങ്കലവും നേടി.
ഫൈനലില്‍ ആദ്യ ശ്രമത്തില്‍ 61.62 ദൂരമാണ് കമല്‍പ്രീത് കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ശ്രമം ഫൗളായി. ഇതിനിടെ മഴമൂലം മത്സരം താത്ക്കാലികമായി നിര്‍ത്തിവെച്ചു.മൂന്നാം റൗണ്ടില്‍ 63.70 മീറ്റര്‍ ദൂരം എറിഞ്ഞ് അവസാന എട്ടിലേക്ക് കടന്നു. തുടര്‍ന്ന് അവസാന എട്ടില്‍ കയറിയ ശേഷമുള്ള ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ 61.37 മീറ്റര്‍ മാത്രമേ നേടാനായുള്ളു. അവസാന ശ്രമവും ഫൗളില്‍ കലാശിച്ചതോടെ ആറാം സ്ഥാനത്ത് മത്സരം അവസാനിച്ചു. ഫൈനലില്‍ 12 താരങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.
ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെയാണ് ഫൈനലില്‍ കടന്നത്.ഗ്രൂപ്പ് ബിയില്‍ 64.00 മീറ്റര്‍ കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കിയത്.

Comments