
ദലായ് (ത്രിപുര): ത്രിപുരയില്‍ ദലായ് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പട്രോളിംഗ് സംഘത്തിനു നേര്‍ക്ക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യൂ. ഒരു എസ്.ഐ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 6.30 ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ആര്.എസി നാഥ് അതിര്‍ത്തി ഔട്ട്പോസ്റ്റിലാണ് സംഭവം.
എസ്.ഐ ഭുരു സിംഗ്, കോണ്‍സ്റ്റബിള്‍ രാജ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീവ്രവാദികള്‍ക്കായി മേഖലയില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചതായി സേന വ്യക്തമാക്കി.





