
കൊറിയന്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയില്‍ നിന്നുള്ള ജനപ്രീയ മോഡലായ ക്രെറ്റ ഇപ്പോഴിതാ ലഡാക്ക് പൊലീസിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച് ഏറ്റവും പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ ടോപ്പ്-സ്പെക്ക് SX ട്രിം ആണ് പോലീസ് സേനയിലേക്ക് എത്തിയിരിക്കുന്നത്. ഈ ക്രെറ്റയ്ക്ക് കുറച്ച് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ലഡാക്ക് പൊലീസിന്റെ വാഹനത്തിന് പ്രത്യേകമായ ഡെക്കലുകളും മുകളില്‍ ഒരു ബീക്കണ്‍ ലൈറ്റും നൽകി.
ലഡാക്ക് പൊലീസ് എത്ര ക്രെറ്റകളാണ് വാങ്ങിയതെന്ന് വെളുപ്പെടുത്തിയിട്ടില്ല. മാത്രമല്ല, പൊലീസ് വാഹനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. എന്‍ട്രി ലെവല്‍ വേരിയന്റിന് 9.99 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന വേരിയന്റിന് 17.70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.പരമാവധി 115 bhp കരുത്ത് ആണ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും ഓയില്‍ ബര്‍ണറും ഉല്പാദിപ്പിക്കുന്നത്.
140 bhp വരെ കരുത്ത് ആണ് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറില്‍ വാഗ്ദാനം ചെയ്യുന്നത്. ക്രെറ്റയിലെ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, CVT, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് DCT എന്നിവയും ഉണ്ട്.
പനോരമിക് സണ്‍റൂഫ്, സ്റ്റിയറിംഗ്-മൗണ്ട് പാഡില്‍ ഷിഫ്റ്ററുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിയര്‍ എസി വെന്റുകള്‍, പിന് വിന്‍ഡോ സണ്‍ഷെയ്ഡുകള്‍ എന്നിവ നൽകിയിരിക്കുന്നു.






