
തിരുവനന്തപുരം: മാസ്ക് വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍ക്ക് നേരെ അതിക്രമം. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും ആറംഗസംഘം മര്‍ദിച്ചു. മാസ്ക് വെക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കൈയ്ക്ക് മുറിവേറ്റ യുവാവുമായെത്തിയ സംഘമാണ് ഡോക്ടറെയും സെക്യൂരിറ്റിയെയും ആക്രമിച്ചത്. യുവാവിനൊപ്പമുള്ള അഞ്ച് പേരും മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം മര്‍ദിച്ചു.
അടിയേറ്റ് നിലത്ത് ഡോക്ടര്‍ നിലത്ത് വീഴുന്നത് സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. അടിയേറ്റ് നിലത്ത് വീണ ശേഷവും സംഘം ഡോക്ടര്‍ക്കെതിരെ അതിക്രമം തുടര്‍ന്നു. സംഭവത്തില്‍ പാറശാല പ്ലാമൂട്ടുകട സ്വദേശികളായ രാഹുല്‍, സജിന്‍, ശംഭു, വിജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.






