
മാരുതിയുടെ ഹാച്ചാബാക്ക് മോഡലായ സെലേറിയോയുടെ രണ്ടാം തലമുറ മോഡല്‍ വിപണിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. ആദ്യ തലമുറ മോഡലില്‍ നിന്ന് വ്യത്യസ്തമായിരിക്കും രണ്ടാം തലമുറ എന്നാണ് മാരുതി മുമ്പ് അറിയിച്ചിരുന്നു. പുതുതലമുറ മോഡലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നീ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് ഈ വാഹനത്തിലും ലഭിച്ചേക്കും. ഡിസൈന്‍ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. ഉടൻ തന്നെ പുതുതലമുറ സെലേറിയോ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ക്രോമിയം ലൈന്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്.എല്ലിന്റെ അകമ്പടിയിലുള്ള വലിയ ഹെഡ്ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, ഫോഗ്ലാമ്പ്, എന്നിവ മുനവശത്തു ഒരുങ്ങുന്നു.
മാരുതിയുടെ മോഡുലാര്‍ ഹാര്‍ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങിയിട്ടുള്ളത്. 14 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനീഷ് അലോയി വീൽ നൽകി. പിന്നിലെ ബമ്പര്‍, ടെയ്ല്‍ലാമ്പ് എന്നിവയ്ക്ക് പുതിയ ഡിസൈൻ ലഭിക്കുന്നു. ഹാച്ച്ഡോര്‍ മുന്‍തലമുറ മോഡലിലേത് നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍തലമുറ മോഡലിനെക്കാള്‍ വലിപ്പം കൂടുതലാണ് പുതിയ മോഡലിന്. 67 ബി.എച്ച്.പി. പവറും 90 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുക. ഓപ്ഷണലായി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഉണ്ട്. 83 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കും ഈ എൻജിൻ സൃഷ്ടിക്കും. ഇതിൽ ട്രാന്സ്മിഷന് ഒരുക്കുന്നത് അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്സുകള്‍ ആണ്.






