
ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് കാനഡയുടെ ആന്ദ്ര ഡി ഗ്രാസ്. 19.62 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് ഗ്രാസ് ഒന്നാമതെത്തിയത്. അമേരിക്കയുടെ കെന്നത്ത് ബെഡ്നാര്‍ക്ക് ആണ് വെള്ളിനേടിയത്. 19.68 സെക്കന്‍ഡിലാണ് അമേരിക്കന്‍ താരം വെള്ളിയണിഞ്ഞത്.
19.74 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്ത് അമേരിക്കയുടെ തന്നെ നോഹ് ലൈസ് ആണ് വെങ്കലം സ്വന്തമാക്കിയത്.
2016 റിയോ ഒളിംപിക്സില്‍ ആന്ദ്ര ഡി ഗ്രാസ് 100 മീറ്ററില്‍ വെങ്കലവും 200 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.






