
ആട് ഒരു ഭീകര ജീവിയാണ്, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ അടുത്ത ചിത്രവുമായി യുവ സംവിധായകന് മിഥുന് മാനുവന്‍ തോമസ് എത്തുകയാണ്. പേരില്‍ എപ്പോഴും കൗതുകം ഒളിപ്പിക്കുന്ന സംവിധായകന്റെ പുതിയ ചിത്രത്തിന്റെ പേര് 'അലമാര'. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മിഥുന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആട് രണ്ടാം ഭാഗം കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേയ്ക്ക് സര്‍പ്രൈസായാണ് അലമാര എത്തിയത്.

ആദ്യ ചിത്രം ആട് മുതല്‍ കൂടെയുള്ള സണ്ണി വെയ്ന്‍ തന്നെയാണ് അലമാരയിലും മിഥുന്റെ നായകന്. അജു വര്‍ഗ്ഗീസും രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അലമാരയ്ക്ക് ശേഷം ആടിന്റെ രണ്ടാം ഭാഗം എത്തുമെന്നു തന്നെയാണ് ഇപ്പോഴൂം ആരാധകര്‍ പ്രതീക്ഷിക്കുന്നത്.








Comments