
ലോസാഞ്ചലസ് : ബിൻ ലാദന്റെ ലൊസാഞ്ചലസിലെ വീട് വില്പനക്ക്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് കഴിഞ്ഞ വീടാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. 7100 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവ് 1983ലാണ് ലാദൻ സ്വന്തമാക്കുന്നത്.
28 മില്യൻ ഡോളറാണ് (208കോടി രൂപ) വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും ഇതിനുള്ളിലുണ്ട്. താമസക്കാരില്ലാത്തതിനാൽ ബംഗ്ലാവിന്റെ ചിലഭാഗങ്ങൾ കേടുപാടുകൾ വന്ന നിലയിലാണ്. അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളിൽ വീട് വാടകയ്ക്ക് കൊടുത്തിരുന്നു.
2010 ആയപ്പോഴേക്കും അഡൾട്ട് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി. ബംഗ്ലാവിന്റെ ഭാഗങ്ങൾ തകർന്നിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ വില കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്.







Comments