
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വിലക്കുറവുള്ള ഹാച്ച്ബാക്ക് ആയ ടിയാഗോയുടെ ക്രോസ്സോവർ ലുക്കുള്ള പതിപ്പ് NRG അവതരിപ്പിച്ചു. ടിയാഗോയുടെ ഉയര്‍ന്ന വകഭേദത്തെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്സ്മിഷനില് എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 6.57, 7.09 ലക്ഷം രൂപയാണ് വില. NRG പതിപ്പിനെ ടിയാഗോ ഹാച്ച്ബാക്കിന്റെ ഫ്രീക്കൻ സഹോദരൻ എന്ന് വിശേഷിപ്പിക്കാം.
ഈ വാഹനം ഫീച്ചറുകളിലും മറ്റ് എതിരാളികളെ അപേക്ഷിച്ച് ഇപ്പോൾ മുന്നിലാണ്. ടിയാഗോയുടെ ശൈലിയാണ് ഡിസൈനിലും മറ്റും പിന്തുടരുന്നത്. അതേസമയം, കൂടുതലായി നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ ഈ വാഹനത്തെ റെഗുവര് മോഡലില്‍നിന്ന് വേറിട്ടതാക്കുന്നുണ്ട്. കാഴ്ചയില്‍ ഏറ്റവും ഒടുവില്‍ വിപണിയില്‍ എത്തിയ ടിയാഗോയ്ക്ക് സമാനമാണ് എന്‍.ആര്.ജിയും.
സ്പോര്‍ട്ടി ഭാവമാണ് അകത്തളത്ത്. ഇന്റീരിയര്‍ ചാര്‍കോള്‍ ബ്ലാക്ക് നിറത്തിലാണ് അലങ്കരിച്ചിട്ടുള്ളത്. മെറ്റാലിക് സില്‍വര്‍ ഫിനീഷിങ്ങിലുള്ള എയര്‍വെന്റ്, ഡെക്കോ സ്റ്റിച്ചിങ്ങുകള്‍ നല്‍കിയുള്ള ഫാബ്രിക്ക് സീറ്റുകള്‍ എന്നിവ സ്പോര്‍ട്ടി ഭാവത്തിന് മാറ്റ് കൂട്ടുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുങ്ങുന്നു. 181 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഇതില്‍ നല്‍കുന്നുണ്ട്. ടിയാഗോയ്ക്ക് സമാനമായ എൻജിനാണ് ഇതിലും 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് എന്‍.ആര്.ജിയുടെ കരുത്ത്. ഇത് 86 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എ.എം.ടി. എന്നിവയാണ് ഇതിലെ ട്രാന്സ്മിഷനുകള്.






