
ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയില്‍ 86 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് തോല്‍വി. സാന്‍ മരിനോയുടെ മൈലെസ് നാസെം അമിനെതിരെയായിരുന്നു പുനിയയുടെ പരാജയം. 4-2 സ്കോറിനാണ് പരാജയപ്പെട്ടത്.
നേരത്തെ സെമിയില്‍ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്ലറോട് തോല്‍വി വഴങ്ങിയാണ് ദീപകിന് ഫൈനല്‍ യോഗ്യത നേടാനാകാഞ്ഞത്. ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3 ന് തോല്‍പ്പിച്ചായിരുന്നു ദീപക് പുനിയയുടെ സെമി പ്രവേശം.






