
ചെന്നൈ: വ്യത്യസ്ത രക്തഗ്രൂപ്പിലുള്ള ദാതാവിന്റെ വൃക്ക ചെന്നൈ കാവേരി ആശുപത്രിയിൽ 29 കാരനു വച്ചുപിടിപ്പിച്ചു. ഒരേ രക്തഗ്രൂപ്പിൽപ്പെട്ടവരോ അല്ലെങ്കിൽ ഒ ഗ്രൂപ്പിൽ പെട്ടവരോ(യൂണിവേഴ്സൽ ഡോണർ) ആയിരിക്കണം ദാതാക്കൾ.
ദാതാവ് വ്യത്യസ്ത രക്തഗ്രൂപ്പിൽ പെട്ടയാളാണെങ്കിൽ സ്വീകർത്താവിന്റെ ശരീരം കിഡ്നി നിരസിക്കും. ഈ പ്രതിസന്ധി മറികടക്കുന്നതിനായി സ്വീകർത്താവിന്റെ ശരീരത്തിലെ ആന്റിബോഡിയുടെ അളവ് ചികിത്സകളിലൂടെ കുറച്ചുകൊണ്ടുവരും.
കോവിഡ് രോഗമുക്തനായ ആളാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. അതിനാൽ, തിനാൽ, കോവിഡ് ആന്റിബോഡിയും ചികിത്സയിലൂടെ കുറച്ചാണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാക്കിയതെന്ന് കാവേരി ആശുപത്രിയിലെ ചീഫ് നെഫ്രോളജിസ്റ്റ് ഡോ. ആർ. ബാലസുബ്രഹ്മണ്യം പറഞ്ഞു.






