
ഹൈദരാബാദ്: കോവാക്സിന്റെ സുരക്ഷ ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും ഗുണ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഭാരത് ബയോടെക്. ഇതുവരെ പുറത്തിറക്കിയ കോവക്സിന്റെ എല്ലാ ബാച്ചുകളും ഹൈദരാബാദിലെ പ്ലാന്റിലാണ് നിര്‍മിച്ചതെന്ന് കമ്പനി പറഞ്ഞു.
കോവാക്സിന്റെ ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും തുടര്‍ന്ന് കേന്ദ്ര ഡ്രഗ് ലബോറട്ടറിയില്‍ (സിഡിഎല്‍) സാമ്പിളുകള്‍ സമര്‍പ്പിക്കാറുണ്ടെന്നും ഭാരത് ബയോടെക് പറഞ്ഞു. പരീക്ഷണ ബാച്ചുകളുടെ ഗുണനിലവാരം തൃപ്തികരമല്ലാത്തതിനാല്‍ നിരസിക്കപ്പെട്ടുവെന്നും ഇത് ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും അറോറയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബാംഗ്ലൂര്‍ പ്ലാന്റില്‍ നിന്നുള്ള ചില വാക്സിന് ബാച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.






