
അമൃത്സര്‍(പഞ്ചാബ്): മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ഹോക്കി താരം ഗുര്‍ജിത് കൗറിന്റെ പിതാവ്. ഒളിംപിക്സ് ഹോക്കിയില്‍ ചരിത്രത്തിലാദ്യമായി സെമി പ്രവേശം നേടിയ വനിതാ ഹോക്കി ടീമിലെ താരമാണ് ഗുര്‍ജിത് കൗര്‍.
വെള്ളിയാഴ്ച നടന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടനെതിരെ ഇന്ത്യയ്ക്കായി രണ്ട് ഗോളുകള്‍ ഗുര്‍ജിത് കൗര്‍ നേടിയിരുന്നു.
മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി സര്‍ക്കാരിനെ സമീപിക്കുമെന്നും , എന്താണ് സംഭവിക്കുക എന്ന് നമ്മുക്ക് കാത്തിരിക്കാമെന്നും അദേഹം പ്രതികരിച്ചു. ഗുര്‍ജിത് കൗറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും അദേഹം വാഴ്ത്തി.
ഗ്രേറ്റ് ബ്രിട്ടനെതിരെയുള്ള പോരാട്ടത്തില്‍ 3-4 നാണ് ഇന്ത്യന്‍ വനിതാ ടീം പരാജയപ്പെട്ടത്. ഇതോടെ ടീം ഒളിംപിക്സ് നാലാം സ്ഥാനത്തായി.






