ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കായിക പുരസ്ക്കാരങ്ങളില്‍ ഒന്നായ രാജീവ്ഗാന്ധി ഖേല്‍ രത്നയുടെ പേരുമാറ്റി. ഇനി മുതല്‍ ഈ പുരസ്ക്കാരം മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഇതിഹാസ ഹോക്കി കളിക്കാരന്റെ പേരില്‍ ഈ പുരസ്ക്കാരം പുനനാമകരണം ചെയ്യുന്നതായി നരേന്ദ്രമോഡി പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കമെന്നാണ് നരേന്ദ്രമോഡി പറയുന്നത്. ഇക്കാര്യത്തില്‍ ഉയര്‍ന്ന അനേകരുടെ വികാരം പരിഗണിക്കുന്നതായും ആവശ്യം പരിഗണിച്ച് ഖേല്‍ രത്ന പുരസ്ക്കാരത്തിന്റെ പേരു മാറ്റുന്നതായി പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ രാജ്യം സ്വപ്നം കണ്ടത് പോലെയുളള നേട്ടം സ്വന്തമാക്കിയതോടെയാണ് തീരുമാനം. 41 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പുരുഷടീം ഒളിമ്പിക്സില്‍ മെഡല്‍ നേടിയിരുന്നു.
പുരുഷടീം വെങ്കലം വരെ സ്വന്തമാക്കിയപ്പോള്‍ വനിതാ ടീമിന് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ''രാജ്യത്തിന്റെ മുഴുവന്‍ സ്വപ്നത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ക്ക് കഴിഞ്ഞെന്നും ഇന്ത്യാക്കാരുടെ ഹോക്കിയിലുള്ള താല്‍പ്പരം നവീകരിക്കാന്‍ ഈ ടീമുകള്‍ക്ക് കഴിഞ്ഞെന്നും ഇത് വരും കാലത്തേക്ക് പോസിറ്റീവായ സൂചനയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തിന് മൂന്ന് ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിക്കൊടുത്ത ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ് ഇന്ത്യ കായികദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസ കായികപ്രതിരൂപമായ ധ്യാന്‍ചന്ദിന്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതി പുനര്‍നാമകരണം ചെയ്യുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും ജീവിതവും ഇന്ത്യയ്ക്കായി നേട്ടങ്ങള്‍ കൊയ്ത അനേകം തലമുറകളെയാണ് പ്രചോദിപ്പിച്ചതെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂറും ട്വീറ്റ് ചെയ്തു.
1991 - 92 ല്‍ അവതരിപ്പിക്കപ്പെട്ട ഖേല്‍ രത്ന പുരസ്ക്കാരം 25 ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ്. ഇതിഹാസ ചെസ് താരം വിശ്വനാഥന് ആനന്ദായിരുന്നു ആദ്യം പുരസ്ക്കാരത്തിന് അര്‍ഹനായത്. പിന്നീട് ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, ഗുസ്തിതാരം വിനേഷ് ഫൊഗോട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് പുരസ്ക്കാര ജേതാക്കളായ മറ്റുള്ളവര്‍.

Comments