മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ മിനി ഇന്ത്യയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായ കൂപ്പർ എസ് സ്വന്തമാക്കി. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് കൂപ്പര്‍ എസ്.
റിപ്പോർട്ട് പ്രകാരം കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ എത്തിയാണ് താരം ആഡംബര ഹാച്ച്ബാക്ക് സ്വന്തമാക്കിയത്. പ്രീമിയം ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തുമായാണ് മിനി കൂപ്പര്‍ എസ് എത്തുന്നത്. ഏകദേശം 38 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. 2 ലീറ്റർ ട്വിൻ ടർബൊ പെട്രോൾ എൻജിനുള്ള വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 6.7 സെക്കന്റ് മതി.
അടിത്തിടെ പ്രമുഖ താരങ്ങളായ ജയസൂര്യ, കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം മിനി കൂപ്പര്‍ വാഹനങ്ങളുടെ ഉടമയായവരാണ്. ജയസൂര്യ, ടോവിനോ, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രത്യേക പതിപ്പാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.






