
ന്യൂഡല്ഹി: ഇന്ത്യന് യാത്രക്കാര്ക്കുമുന്പില് വാതിലടച്ച് ഫ്ളൈ ദുബൈ. ഇന്ത്യയ്ക്കു പുറമെ പാകിസ്താന്, ശ്രീലങ്ക, നേപ്പാള്, ഉഗാണ്ട എന്നീ രാജ്യങ്ങളില്നിന്നും നാട്ടുകാര്ക്കു വേണ്ടിയുള്ള സര്വീസ് നിര്ത്തിവച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളില്നിന്നുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. അതേസമയം, ട്രാന്സിറ്റ് യാത്രക്കാരെ സ്വീകരിക്കും.
മാസങ്ങള് നീണ്ട വിലക്കിനുശേഷം കഴിഞ്ഞ ദിവസം ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്നിന്നുള്ളവരുടെ യാത്രാവിലക്കില് യുഎഇ ഇളവ് വരുത്തിയിരുന്നു. യുഎഇ റെസിഡന്റ് വിസയുള്ളവര്ക്കാണ് യുഎഇ പ്രവേശനം അനുവദിച്ചത്. ഇതിനു പിറകെ യുഎഇ വിമാന കമ്പനികള് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഫ്ളൈ ദുബൈ അല്ലാത്ത വിമാന കമ്പനികള് സര്വീസ് നടത്തുന്നുണ്ട്.







Comments