തിരുവനന്തപുരം: അവശ്യ സേവനങ്ങള്‍ക്ക് നാല് ദിവസം കൂടി പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി. പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി ഇന്ന് രാത്രി 9 മണിക്ക് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയത്.
റെയില്‍വേ, കെ.എസ്.ആര്.ടി.സി യാത്രകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാം. വെള്ളക്കരം, വൈദ്യുതി ബില്‍ തുടങ്ങിയവ അടയ്ക്കുന്നതിനും പഴയ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ ഉപയോഗിക്കാം. പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍ എന്നിവടങ്ങളിലും പഴയ നോട്ടുകള്‍ ഉപയോഗിക്കാം.
തിങ്കളാഴ്ച വരെ ടോള്‍ വാങ്ങേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.






