ഹൈദരാബാദ്: ബ്രാഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ അനധികൃതമായി സൂക്ഷിച്ചതിനാണ് റെയ്ഡ് നടത്തിയത്. ബാഹുബലിയുടെ നിര്‍മ്മാതാക്കളായ ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടന്നത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായി അറുപത് കോടി രൂപയോളം ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ബാഹുബലി നിര്‍മ്മാതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.






