
ജനപ്രീയ മോഡലായ ഡൊമിനാര്‍ 250-ന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. റേസിംഗ് റെഡ്/മാറ്റ് സില്‍വര്‍, സിട്രസ് റഷ്/മാറ്റ് സില്‍വര്‍, സ്പാര്‍ക്ക്ലിംഗ് ബ്ലാക്ക്/മാറ്റ് സില്‍വര്‍ എന്നീ നിറങ്ങളാണ് പുതിയതായി മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിറങ്ങൾ നൽകിയെങ്കിലും ബജാജ് ഡോമിനാര്‍ 250-ന്റെ വില ഇപ്പോഴും 1,54,176 രൂപ എക്സ്ഷോറൂം വിലയില്‍ തന്നെയാണ് വില്‍പ്പനയ്ക്ക് എത്തുന്നതെന്നാണ് റിപ്പോർട്ട്.
ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ക്ക് നിലവിലുള്ള ഡൊമിനാര്‍ 250യുമായി വ്യത്യാസങ്ങൾ കുറവാണ്. യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, ബള്‍ബസ് എല്‍ഇഡി ഹെഡ്ലാമ്പ്, മസ്കുലര്‍ ഫ്യുവല്‍ ടാങ്ക്, മോണോഷോക്ക് റിയര്‍ സസ്പെന്ഷന്, ഇരട്ട-ബാരല്‍ എക്സ്ഹോസ്റ്റ് എന്നിവ മോട്ടോര്‍സൈക്കിളിലെ സവിശേഷതകളാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇപ്പോഴും പൂര്‍ണമായും ഡിജിറ്റല്‍ എല്‍സിഡി യൂണിറ്റാണ്. ടാങ്ക് ഡിസ്പ്ലേയ്ക്ക് ടെല്‍ ടെയില്‍ ലൈറ്റുകള്‍ ഉണ്ട്.
ബ്രേക്കിംഗ് സിസ്റ്റത്തില്‍ ഫ്രണ്ട് വീലില്‍ 300 mm ഡിസ്കും പിന്നില്‍ 230 mm ഡിസ്കും ഉണ്ട്, ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സുരക്ഷയും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. പുതിയ കളര്‍ ഓപ്ഷനുകളിൽ എത്തുന്നുണ്ടെങ്കിലും ഡൊമിനാര്‍ 250 പഴയ 248.8 സിസി DOHC ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് തന്നെയാണ് ലഭിക്കുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ 27 bhp പരമാവധി കരുത്തും 23.5 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും.






