
ടോക്കിയോ: ഒളിംപിക്സ് അത്ലറ്റിക്സിൽനിന്ന് ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ക്ലബ്ബായ ചെന്നൈ സൂപ്പർ കിങ്സ്. അഭിനവ് ബിന്ദ്രയ്ക്കുശേഷം ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് നീരജ്.
നീരജിന്റെ സുവർണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി നമ്പറും ചെന്നൈ സൂപ്പർ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. 87.58 മീറ്റർ ദൂരത്തെ 8758 എന്ന നമ്പറിലുള്ള ജഴ്സിയാണ് ടീമിന്റെ ഭാഗമാക്കുക. നീരജിന് അദ്ദേഹത്തിന്റെ മാതൃ സംസ്ഥാനമായ ഹരിയാന ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഹരിയാന സർക്കാർ പുതുതായി ആരംഭിക്കുന്ന കായിക താരങ്ങൾക്കായുള്ള സെന്റർ ഓഫ് എക്സലൻസിന്റെ തലവനായും ചോപ്രയെ നിയമിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പുതിയൊരു എക്സ്യുവി 700 നൽകുമെന്ന് ആനന്ദ് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്.
Anbuden saluting the golden arm of India, for the Throw of the Century!
8️⃣7⃣.5⃣8⃣ 🥇🔥
CSK honours the stellar achievement by @Neeraj_chopra1
with Rs. 1 Crore. @msdhoni
Read: https://t.co/zcIyYwSQ5E#WhistleforIndia #Tokyo2020 #Olympics #WhistlePodu 🦁💛 📸: Getty Images pic.twitter.com/lVBRCz1G5m— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) August 7, 2021






