
ആലപ്പുഴ: എംസി റോഡില്‍ 162 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച് വിഡിയോ ഇന്‍സ്റ്റഗ്രാമിൽ ഇട്ട യുവാവിനെ കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്. ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി 25 വയസുള്ള ജെസ്റ്റിന് മോഹനാണ് പിടിയിലായത്.
സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എംസി റോഡില്‍ 162 കിലോമീറ്റര്‍ വേഗത്തില്‍ മരണപ്പാച്ചില്‍ നടത്തുകയും ഇതിന്റെ വീഡിയോ
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ വീഡിയോയിലെ ആളെ തപ്പി മോട്ടോര്‍ വാഹന വകുപ്പ് ഇറങ്ങി. ജൂണ്‍ അഞ്ചിനാണ് വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. എംസി.റോഡില്‍ മുളക്കഴ മുതല്‍ കാരക്കാട് വരെയാണ് വാഹനം ഓടിച്ചത്.
ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയാണ് അഭ്യാസം നടത്തിയത്. അതുകൊണ്ട് ഇയാളെ കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി. 9500 രൂപയാണ് പിഴ ചുമത്തിയത്. മാതാപിതാക്കളുമായി ഓഫിസിലെത്താനും നിര്‍ദേശം നല്കി.






