
വടകര : ടി.പി. ചന്ദ്രശേഖരന്റെ ഫോൺനമ്പർ തന്റെ ഔദ്യോഗിക നമ്പറാക്കിയതിനു പിന്നാലെ ടി.പി. ഉപയോഗിച്ച ബൈക്കിന്റെ നമ്പറും സ്വന്തമാക്കി കെ.കെ. രമ എം.എൽ.എ.
നേരത്തെ ടി.പി. ചന്ദ്രശേഖരൻ ഉപയോഗിച്ചിരുന്ന ഫോൺനമ്പറും രമ ബി.എസ്.എൻ.എല്ലിൽ നിന്ന് സ്വന്തമാക്കിയിരുന്നു. ഇതാണ് രമയുടെ ഔദ്യോഗിക നമ്പർ.
വള്ളിക്കാടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ടി.പി.യെ ഇന്നോവകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഒഞ്ചിയത്തെ വീടിന്റെ മുകൾനിലയിൽ ബൈക്കും ടി.പി.യുടെ ഹെൽമെറ്റുമെല്ലാം ഇപ്പോഴുമുണ്ട്.
ടി.പി. കൊല്ലപ്പെടുമ്പോൾ സഞ്ചരിച്ചത് കെ.എൽ. 18 എ. 6395 നമ്പർ ബൈക്കിലായിരുന്നു. പുതുതായി രമ വാങ്ങിയ കാറിന്റെ നമ്പറാകട്ടെ കെ.എൽ.18 എ.എ. 6395. ‘എ’ എന്ന അക്ഷരം കൂടിയതു മാത്രമാണ് മാറ്റം.






