
ഫിന്നിഷ് ഗായകനായ എംആര്‍ ലോര്‍ദി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ലോര്‍ദി എന്ന പേരില്‍ പ്രശസ്തനായ മെറ്റല്‍ ബാന്‍ഡ് ഗായകന്‍ കൂടിയായ, ടോമി പെറ്റേരി പുടാന്‍സു എന്ന 47കാരന്‍ റൊവാനിമിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് തന്റെ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്.
എന്നാൽ, അദ്ദേഹം തന്റെ സ്റ്റേജ് കോസ്റ്റ്യൂമിൽ എത്തിയാണ് വാക്സിൻ സ്വീകരിച്ചത്. മെറ്റല്‍ ബാന്‍ഡിന്റെ പ്രധാന ഗായകനായ ലോര്‍ദി രാക്ഷസ മാസ്‌കുകള്‍ ഉപയോഗിച്ച് പ്രകടനം നടത്തുന്നതിന്റെ ചിത്രം റോവാനിമി നഗരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ലോര്‍ഡിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായിയാണ് ഇത്. അദ്ദേഹത്തിന്റെ വസ്ത്രത്തിലൂടെ നഴ്‌സിന് എങ്ങനെയാണ് കുത്തിവയ്പ്പ് നൽകിയത് എന്നാണ് ചില ട്വിറ്റർ ഉപയോക്താക്കള്‍ കമന്റ് ഇടുന്നത്.






