
കൊച്ചി: സംസ്ഥാനത്തെ മദ്യവില്പ്പനശാലകളില് മദ്യം വാങ്ങാനെത്തുന്നവര്ക്ക് കോവിഡ് മാനദണ്ഡം എന്തുകൊണ്ട് നിര്ബന്ധമാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകളില് എത്തുന്നവര്ക്ക് ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റൂം വാക്സിനേഷന് എടുക്കണമെന്നുമുള്ള മാനദണ്ഡം എന്തുകൊണ്ട് മദ്യം വാങ്ങുന്നവര്ക്ക് ബാധകമാക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില് സര്ക്കാര് നാളെത്തന്നെ വിശദീകരണം നല്കണം.
മദ്യക്കടകളിലെ വര്ധിച്ചുവരുന്ന തിരക്കിലും കോടതി വിമര്ശനം ഉന്നയിച്ചു. തിരക്ക് നിയന്ത്രിക്കാന് യാതൊരു സംവിധാനവുമില്ല. ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. മദ്യംവാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നതെന്നും കോടതി വിമര്ശിച്ചു.
അവശ്യസാധനങ്ങള് വാങ്ങാന് പോകുന്നവര്ക്ക് അടക്കം കടുത്ത കോവിഡ് മാനദണ്ഡം ഏര്പ്പെടുത്തുകയും മദ്യം വാങ്ങുന്നവര്ക്ക് യാതൊരു മാനദണ്ഡം ഇല്ലാതിരിക്കുന്നതും വലിയ വിമര്ശനത്തിന് ഇടയാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില് അടക്കം ഇതിനെതിരെ പരിഹാസമുയര്ന്നിരുന്നു. ഇതുതന്നെയാണ് ഇന്നു കോടതിയില് നിന്നുയര്ന്ന ചോദ്യവും







Comments