
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ഉണ്ടാകുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. എന്നാല്‍ ഇത്തവണ ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ലെന്നും മന്ത്രി നിയമസഭയില്‍ മന്ത്രി വ്യക്തമാക്കി.
അതേസമയം സാധിക്കുന്നവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. നിശ്ചിത ശമ്പളത്തിന് മുകളിലുള്ളവര്‍ക്ക് ഉത്സവബത്തയും അതിനു താഴെയുള്ളവര്‍ക്ക് ബോണസുമാണ് നല്‍കുന്നത്.
27,360 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതിന് മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയുമാണ് കഴിഞ്ഞ തവണ നല്‍കിയത്. കഴിഞ്ഞ തവണഒ ഓണത്തിന് ശമ്പള അഡ്വാന്‍സും നല്‍കിയിരുന്നു.





