
മുംബൈ: 11 ദിവസത്തിനിടെ മൂന്നാം തവണയും ഒരൊറ്റ കോവിഡ് കേസ് പോലുമില്ലാതെ ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവി. ആഗസ്റ്റ് മാസത്തില്‍ ഇത് മൂന്നാം തവണയാണ് ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിക്കാത്ത മറ്റൊരു ദിവസം കൂടി കഴിഞ്ഞുപോകുന്നത്.ബുധനാഴ്ച ധാരവിയില്‍ ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് അധികുതര്‍ വ്യക്തമാക്കി.
ഇതുവരെ 6,992 പേര്‍ക്കാണ് ധാരവിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 6,596 പേര് രോഗമുക്തരായി.ഓഗസ്റ്റ് മൂന്നിനും, എട്ടാം തിയതിയുമാണ് ഇതിന് മുമ്പ് ഒരൊറ്റ കോവിഡ് കേസ് പോലും സ്ഥിരീകരിക്കാതിരുന്നത്.
ജൂണ്‍-ജൂലൈ കാലയളവില്‍ കുറേയേറെ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ധാരാവിയില്‍ സ്ഥിരീകരിക്കാതിരുന്നിരുന്നു. നിലവില്‍ ധാരാവിയില്‍ 25 പേരാണ് രോഗബാധിതരായി കഴിയുന്നത്. ചൊവ്വാഴ്ച ഒരു കോവിഡ് കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. ഏപ്രിലില്‍ ധാരാവി കോവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിയിരുന്നു.ഏപ്രില്‍ എട്ടിനാണ് ധാരാവിയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 99 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.






