
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ 13 ജില്ലകളിലെ 566 വാര്‍ഡുകള്‍ അടച്ചുപൂട്ടി. ഇടുക്കി മാത്രമാണ് അടച്ചുപൂട്ടലില്‍ നിന്ന് രക്ഷപ്പെട്ടു നില്ക്കുന്ന ജില്ല. രോഗ വ്യാപന തോത് 8 പിന്നിട്ട സാഹചര്യത്തിലാണ് അടച്ചുപൂട്ടലുകള്‍.
ഏറ്റവും കുടുതല്‍ വാര്‍ഡുകള്‍ അടച്ചത് മലപ്പുറത്ത് ആണ്. 16 തദ്ദേശ സ്ഥാപനങ്ങളിലായി 171 വാര്‍ഡുകള്‍ ഇവിടെ അടച്ചു. പാലക്കാട് ജില്ലയില്‍ 102 വാര്‍ഡുകള്‍, എറണാകുളത്ത് -51, തൃശൂര്‍ -85, വയനാട് -47, കോട്ടയം -26, കാസര്‍ഗോഡ് -24, കോഴിക്കോട് -21 ആലപ്പുഴ- 13, തിരുവനന്തപുരം, പത്തനംതിട്ട-6 വീതം, കൊല്ലം, കണ്ണൂര്‍- 7 വീതം എന്നിങ്ങനെയാണ് വാര്‍ഡുകള്‍ അടച്ചത്.
സംസ്ഥാനത്ത് ഇന്നലെ 23,500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 14.49 ശതമാനമാണ് ടിപിആര്‍. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ഇതോടെ ആകെ മരണം 18,120 ആയി.
പതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. 10ന് മുകളിലുള്ളത്.






